നമ്മൾ എന്നും
സമാന്തരരേഖകൾതമ്മിലേറെ പൊരുത്തം നിറഞ്ഞതിനാൽ
കാലം എത്രകഴിഞ്ഞീടിലും
ദൂരം എത്ര താണ്ടീടിലും
ഒന്നായി മാറാൻ കഴിയാതെ വരും
നെഞ്ചിലുണ്ട് നേരറിഞ്ഞ പ്രണയം
ചിന്തയുണ്ട് നേരെ പോറ്റിയവർക്കായി
കലിയും കൽക്കിയും വന്നു പോകിലും
മാറിടുമോ ഉലകം
പ്രൗഢി തേടുന്ന പൊരുത്തത്തിനിടയിൽ
മനമറിയുന്ന സമ്മതം മൃതിയടയുന്നു
കവി പാടിയ പാട്ടിലൊക്കെയും
ജീവിതം വസന്തം വിരിയിച്ചു
ഏറെ കിനാവു കൊണ്ട്
സ്നേഹത്തിൻ കൂടൊരുക്കി
ജീവിതനൗകയിൽ ഒന്നായി തുഴയാനോ
ഒന്ന് ഒന്നായി തുഴയാനോ
മുന്നിലുണ്ട് രണ്ട് പാതകൾ
നാം നമുക്കായോ നാം തൻ-
കൂട്ടർക്കായോ, കുറ്റമില്ല കുറ്റപ്പെടത്തലില്ല
ചതിതൻ ചവർപ്പ് ലേശമില്ല
പരിഭവം ഇല്ല പരാതിയില്ല
പരസ്പരം പറയാൻ ഒന്നുമില്ല
സമാന്തരമായി പോക തന്നെ
കാലം കഴിക്കത്തന്നെ
അത്രമേൽ ഒന്നുപോൽ
രണ്ട് സമാന്തരരേഖകൾ
Comments
Post a Comment